ഒരുക്കാം മനോഹരമായ ബർത്ഡേ പാർട്ടി!
1. തീം പാർട്ടി
ബർത്ഡേ പാർട്ടി തീം ബേസ്ഡ് ആക്കുവാനാണ് ഇപ്പോൾ എല്ലാവർക്കും താല്പര്യം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷമാണെങ്കിൽ അവർക്ക് പ്രിയപ്പെട്ട കാർട്ടൂണിന്റെയോ സിനിമയുടെയോ തീമിൽ നമുക്ക് പാർട്ടി സംവിധാനം ചെയ്യാം. തീമുമായി ബന്ധപ്പെട്ട രീതിയിൽ കെയ്ക്ക് ഡിസൈൻ ചെയ്യിക്കാം. അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ കട്ട്-ഔട്ടുകൾ കൊണ്ട് സ്റ്റേജ്, ഹാൾ എന്നിവ അലങ്കരിക്കാം. അല്ലെങ്കിൽ ബർത്ത്ഡേ ആഘോഷിക്കുന്ന വ്യക്തിയുടെ പ്രിയപ്പെട്ട നിറം തീം ആക്കാം. അലങ്കാരങ്ങൾ ആ നിറത്തിലുള്ളത് തെരഞ്ഞെടുക്കാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പാര്ടിക്കുള്ളൂ എങ്കിൽ ആ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പാർട്ടിക്കുവരാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യാം.
2. ബർത്ഡേ ആഘോഷിക്കുന്ന ആളുടെ പ്രിയഭക്ഷണം മെനുവിൽ ചേർക്കാം
നല്ല ഭക്ഷണം ഏതാഘോഷത്തേയും കൂടുതൽ ആസ്വാദ്യകരമാക്കും. അതിഥികളെ നല്ല ഭക്ഷണം കൊടുത്ത് സന്തുഷ്ടരാക്കുവാനാണ് ഏത് ആതിഥേയരും ആഗ്രഹിക്കുക. ബർത്ഡേ പാർട്ടിക്ക് മെനു തീരുമാനിക്കുമ്പോൾ ആരുടെ ബർത്ഡേ ആണോ ആഘോഷിക്കുന്നത് അയാൾക്ക് പ്രിയപ്പെട്ട ഒരു വിഭവമെങ്കിലും ഉൾപ്പെടുത്തുവാൻ മറക്കരുത്. അതുപോലെ വിഭവങ്ങൾ തീരുമാനിക്കുമ്പോൾ പാർട്ടി നടത്തുന്ന സമയം കൂടി കണക്കിലെടുക്കാം. എല്ലാറ്റിനും ഉപരിയായി ഭക്ഷണം വിളമ്പുമ്പോൾ അത് സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യുക. വിളമ്പുന്നത് കാറ്ററിങ് ടീം ആണെങ്കിൽ നിങ്ങൾ അതിഥികളുടെ മേശക്കരികിൽ ചെന്ന് അവരോട് വിശേഷങ്ങൾ തിരക്കുന്നത് അവരെ വളരെ സന്തോഷിപ്പിക്കും.
3. ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കുക
ചെറുതോ വലുതോ ആകട്ടെ, വിജയകരമായ ഏത് പരിപാടിയുടെ പിറകിലും കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കും. അതുകൊണ്ട് പാർട്ടി ഒരുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുക. അതുപോലെ വിളിക്കേണ്ട ആളുകൾ, വാങ്ങേണ്ട കാര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ ഇവയുടെ ലിസ്റ്റും വേണം. തിരക്കിനിടയിൽ ഒന്നും മറക്കരുതല്ലോ.
---------------------------------------------------------------------------------------------
ബർത്ഡേ പാർട്ടി, വിവാഹം തുടങ്ങി എല്ലാ പരിപാടികളും നല്ലരീതിയിൽ നടത്തി ഉപഭോക്താക്കളുടെയും അതിഥികളുടെയും പ്രശംസക്ക് പാത്രമാകുവാൻ കാലിക്കറ്റ് ചില്ലീസിന് സാധിച്ചിട്ടുണ്ട്. പരിപാടി ഏതായാലും എല്ലാം തനിയെ ഒരുക്കേണ്ട തലവേദനയിൽ നിന്നും കാലിക്കറ്റ് ചില്ലീസ് നിങ്ങളെ രക്ഷിക്കുന്നു. ഏത് ആഘോഷമായാലും ഞങ്ങൾ നിങ്ങൾക്കുവേണ്ടി എല്ലാം ഒരുക്കും. നിങ്ങൾ സമാധാനത്തോടെ സന്തോഷത്തോടെ പ്രിയപ്പെട്ടവരോടൊപ്പം ആ അസുലഭനിമിഷങ്ങൾ ആസ്വദിക്കുക മാത്രം ചെയ്താൽ മതി! കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് ചില്ലീസുമായി ബന്ധപ്പെടുക.
Really its very useful information that you have shared and looks great post. Visit Shreecaterers wedding planner a website where our Wedding Planners in Bangalore will suggest you the best wedding or destination wedding within your budget. For more information, please visit our website today. Brahmin Wedding Planners in Bangalore | Brahmin Marriage Contractors in Bangalore | Brahmin Wedding Caterers in Bangalore | Tamil Brahmin Wedding Caterers in Bangalore
ReplyDelete